2019 September 20 Friday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഇന്ത്യ വര്‍ഗീയ രാജ്യമായി മാറി: മന്ത്രി ജി. സുധാകരന്‍

ഈരാറ്റുപേട്ട: ഇന്ത്യയുടെ അന്തസും അഭിമാനവും പോയി ഇന്ത്യ ഒരു വര്‍ഗീയ രാജ്യമായി മാറിയിരിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്‍. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിലയില്ലാതായി. എന്‍.ഡി.എ ഭരണത്തില്‍ ജനങ്ങളെ ജാതീയത മായി വേര്‍തിരിച്ച് കാണുന്നു.
ബി.ജെ.പി ദേശീയ പ്രസിഡന്റ് സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്നു. വളര്‍ന്നു വരുന്ന എഴുത്തുകാരെയും പ്രതിഭകളെയും ബി.ജെ.പി സര്‍ക്കാര്‍ കൊന്നൊടുക്കുന്നു.എല്‍.ഡി.എഫ് പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എല്‍.ഡി.എഫ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.കെ മുജീബ് അധ്യക്ഷനായി. ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സജ്ജാദ് റബ്ബാനി, എല്‍.ഡി.എഫ് നേതാക്കന്മാരായ ജോയി ജോര്‍ജ്, രമാ മോഹന്‍, കുര്യാക്കോസ് ജോസഫ്, എം.ജി ശേഖരന്‍, കെ.എം ബഷീര്‍, എം.എച്ച് ഷനീര്‍, റഫീഖ് പട്ടരു പറമ്പില്‍, അഡ്വ.മോഹന്‍ തോമസ്, ജോഷി താന്നിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി ചേന്നാട് കവലയില്‍ നിന്നു നൂറ് കണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയും നടന്നു.
അന്തരിച്ച മുന്‍ മന്ത്രി കെ.എം മാണിക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പൊതുസമ്മേളനം ആരംഭിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News