2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

 

ന്യൂഡല്‍ഹി: 2030ഓടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 10 ട്രില്യന്‍ ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 2.9 ട്രില്യന്‍ ഡോളറിലാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. ന്യൂഡല്‍ഹിയിലെ ശ്രീരാം കോളജ് ഓഫ് കൊമേഴ്‌സില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ജെയ്റ്റ്‌ലി.
ഒന്നും രണ്ടും സാമ്പത്തിക ശക്തികളായ അമേരിക്ക, ചൈന എന്നിവക്കു പിന്നാലെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യയും എത്തും. അതേസമയം ഈ സാമ്പത്തിക ശക്തികള്‍ മൂന്നുമായിരിക്കും ഭാവിയില്‍ മത്സരിക്കുകയെന്നും ജെയ്റ്റ്‌ലി സൂചിപ്പിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.