2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഇന്ത്യ ഉടന്‍ യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമാകും: സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ഇന്ത്യ ഉടന്‍ തന്നെ യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. വീറ്റോ അധികാരമുള്‍പ്പെടെ നിലവിലുള്ള അംഗങ്ങളുടേതിനു തുല്യമായ അവകാശം പുതിയ അംഗങ്ങള്‍ക്കും ലഭിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു സുഷമ. രക്ഷാസമിതിയില്‍ അംഗമാകാനുള്ള എല്ലാ അവകാശവും ഇന്ത്യക്കുണ്ട്. സ്ഥിരാംഗങ്ങളായ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാഷ്ട്രങ്ങള്‍ രാജ്യത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.
സമിതിയിലെ അഞ്ചാമത്തെ അംഗമായ ചൈന പരസ്യമായി ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്തിട്ടില്ലെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.