2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്ത്യ-ഇസ്‌റാഈല്‍ സംയുക്ത മിസൈല്‍ പരീക്ഷണം വിജയകരം

ബാലസോര്‍: ഇന്ത്യയും ഇസ്‌റാഈലും സംയുക്തമായി നിര്‍മിച്ച മധ്യദൂര ഭൂതല വ്യോമ മിസൈല്‍ ഒഡീഷ തീരത്തു വിജയകരമായി പരീക്ഷിച്ചു. ചാന്ദിപൂരില്‍നിന്ന് ഇന്നലെ രാവിലെ 8.15ഓടെയായിരുന്നു പരീക്ഷണം.

പരീക്ഷണം വിജയകരമാണെന്നു പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആര്‍.ഡി.ഒ) ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നീങ്ങുന്ന വസ്തുവിനെ പ്രതിരോധിക്കാന്‍ റഡാര്‍ സന്ദേശം ലഭിച്ച ഉടന്‍ ചാന്ദിപൂരിലെ മൂന്നാം വിക്ഷേപണത്തറയില്‍നിന്നു മിസൈല്‍ കുതിച്ചുയര്‍ന്നു. വിവിധോദ്ദേശ നിരീക്ഷണ സംവിധാനവും അപകടസൂചനയെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്ന റഡാര്‍ സംവിധാനവും ഉള്‍പ്പെട്ടതാണ് മിസൈല്‍. 50 മുതല്‍70 കിലോമീറ്റര്‍വരെയാണ് മധ്യദൂര മിസൈലുകളുടെ പ്രഹരപരിധി.

പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മിസൈല്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകും. ഡി.ആര്‍.ഡി.ഒയ്ക്കു കീഴിലുള്ള പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി ഇസ്‌റാഈല്‍ എയറോ സ്‌പേസ് ഇന്‍ഡസ്ട്രീസുമായി (ഐ.എ.ഐ) ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.