2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്: പിടിച്ച് നില്‍ക്കാനാവാതെ ഇന്ത്യ

ലണ്ടന്‍: അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഇന്ത്യ കുഴങ്ങുന്നു. ഇംഗ്ലണ്ട് നല്‍കിയ 463 റണ്‍സ് ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യയുടെ സ്‌കോര്‍.
ഒരു റണ്‍സിന് ഓപണര്‍ ശിഖര്‍ ധവാനെ ഇന്ത്യക്ക് നഷ്ടമായി. ആന്‍ഡേഴ്‌സന്റെ പന്തില്‍ എല്‍.ബി.ഡബ്യൂവിലാണ് ധവാന്‍ കുടുങ്ങിയത്. തൊട്ടടുത്ത പന്തില്‍ എല്‍. ബി.യില്‍ കുരുങ്ങി പൂജാരയും പുറത്തായതോടെ ഒരു റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. പിന്നാലെ കോഹ്‌ലിയും പുറത്തായതോടെ ഇന്ത്യ മൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി. ബ്രോഡിന്റെ പന്തില്‍ ബ്രിസ്‌ടോ ക്യാച്ച് ചെയ്താണ് കോഹ് ലി പുറത്തായത്. ഓപണറായി എത്തിയ ലോകേഷ് രാഹുലും അജിങ്ക്യാ രഹാനേയുമാണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ അടിവേരറുത്തത്. ഒരു വിക്കറ്റ് ബ്രോഡും സ്വന്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News