2017 March 24 Friday
തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും
- മുഹമ്മദ് നബി (സ്വ)

ഇന്ത്യ- ഇംഗ്ലണ്ട് ടി20; സന്നാഹ മത്സരം ഇന്ന്

Kolkata: Virat Kohli and Gautam Gambhir  at a training session at Eden Garden in Kolkata on Thursday on the eve of 2nd Test Match against New Zealand. PTI Photo by Swapan Mahapatra (PTI9_29_2016_000119B)

മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന, ടി20 പരമ്പരകള്‍ക്കു മുന്നോടിയായുള്ള സന്നാഹ മത്സരത്തിനു ഇന്നു തുടക്കം. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ഇലവനുമായാണ് മത്സരം. രണ്ടു സന്നാഹ മത്സരങ്ങളാണ് അരങ്ങേറുന്നത്. ആദ്യ മത്സരം ഇന്നും രണ്ടാം മത്സരം വ്യാഴാഴ്ചയും നടക്കും. നായക സ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ടീമിനെ അവസാനമായി നയിക്കുന്ന പോരാട്ടമാണ് ഇന്നത്തേത്. രണ്ടാം സന്നാഹ മത്സരത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. വെറ്ററന്‍ താരങ്ങളായ യുവരാജ് സിങ്, ആശിഷ് നെഹ്‌റ എന്നിവര്‍ ടീമിലുണ്ട്. മലയാളി താരം സഞ്ജു സാംസണും സന്നാഹ മത്സരത്തിനുള്ള ടീമിലിടം കണ്ടിട്ടുണ്ട്.