2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിനം ഇന്ന് തുടങ്ങും

നോട്ടിങ്ഹാം: ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ഏകദിന മത്സരം ഇന്ന് തുടക്കം. വൈകിട്ട് 5.00ന് നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയതാണ് പരമ്പര. വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ പരുക്കേറ്റ ബുവനേശ്വര്‍ കുമാറിന് പകരം ഷര്‍ദുല്‍ താക്കൂര്‍ ഇറങ്ങാനാണ് സാധ്യത.
ഏകദിന മത്സരത്തില്‍ 126 (6053) പോയിന്റുമായി ഇംഗ്ലണ്ട് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 122 (5492) പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പര 3-0ത്തിനു വിജയിക്കാനായാല്‍ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് തിരികെ സ്വന്തമാക്കാനാകും. അതേസമയം, ഇംഗ്ലണ്ടാണ് ഇതേ മാര്‍ജിനില്‍ വിജയിക്കുന്നതെങ്കില്‍ ഇന്ത്യയെക്കാള്‍ 10 പോയിന്റിന്റെ ലീഡ് ഇംഗ്ലണ്ടിനു സ്വന്തമാക്കാനാകും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.