2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്: ഇംഗ്ലണ്ടിന് 40 റണ്‍സ് ലീഡ്

ലണ്ടന്‍: അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് 40 റണ്‍സ് ലീഡ്. രണ്ടാം ദിവസം ബാറ്റിങ് പുനരാംരംഭിച്ച ഇന്ത്യക്ക് ഇംഗ്ലണ്ട് എടുത്ത 332 റണ്‍സ് മറികടക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10 വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് മാത്രമാണ് എടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ പിടിച്ച് കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായിട്ടില്ലെങ്കില്‍ അഞ്ചാം ടെസ്റ്റിലും ഇന്ത്യക്ക് തലതാഴ്ത്തി മടങ്ങേണ്ടി വരും.
അഞ്ചാം ടെസ്റ്റിന്റെ തുടക്കത്തില്‍ ഇന്ത്യ മികച്ച തുടക്കം കുറിച്ചെങ്കിലും ഇംഗ്ലണ്ട് വാലറ്റം പിടിച്ച് നിന്ന് 332 റണ്‍സ് വരെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇംഗ്ലണ്ട് അവസാന മൂന്ന് വിക്കറ്റില്‍ 130 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മുന്‍നിര ബാറ്റ്‌സ്മാരെല്ലാം തുടക്കത്തില്‍ തന്നെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. അരങ്ങേറ്റത്തിനിറങ്ങിയ വിഹാരി 124 പന്ത് നേരിട്ട് 56 റണ്‍സ് സ്വന്തമാക്കി.
അരങ്ങേറ്റം ഗംഭീരമാക്കി വിഹാരി
ലണ്ടന്‍: അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കായി കളത്തിലിറങ്ങി അരങ്ങേറ്റ മത്സരം കളിച്ച ഹനുമാ വിഹാരി അരങ്ങേറ്റം ഗംഭീരമാക്കി. 124 പന്തില്‍ 56 റണ്‍സാണ് വിഹാരി സ്വന്തമാക്കിയത്. കരുണ്‍ നായര്‍ക്ക് പകരം താരത്തിനെ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരുന്നു. തന്റെ സെലക്ഷനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്ത്യന്‍ നിരയിലേക്ക് എത്തിയ ഹനുമ വിഹാരി നല്‍കിയത്.
അജിങ്ക്യ രഹാനെ പുറത്തായ ശേഷം ക്രീസിലെത്തിയ വിഹാരിയും വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടി. പിന്നീട് കോഹ് ലി പുറത്തായെങ്കിലും വിഹാരി പിടിച്ചു നിന്നു. പിന്നീട് ഇന്ത്യന്‍ പ്രതീക്ഷകളെ മുന്നോട്ട് നയിച്ചത് വിഹാരിയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.