2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ യുദ്ധം ഒരു പരിഹാരമല്ല: പാകിസ്താന്‍

വാഷിങ്ടണ്‍: ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ യുദ്ധമൊരു പരിഹാരമല്ലെന്ന് പാകിസ്താന്‍. കശ്മീര്‍ ഉള്‍പ്പെടെ എല്ലാ അതിര്‍ത്തി പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് യു.എസിലെ പാക് സ്ഥാനപതിയായ ജലീല്‍ അബ്ബാസ് വ്യക്തമാക്കി.

യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും ജനങ്ങളുടെ ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഇന്ത്യയും പാകിസ്താനും ആണവരാജ്യങ്ങളാണ്. അതിനാല്‍ തന്നെ യുദ്ധമെന്നത് ഒരു പരിഹാരമേ അല്ല. ഇന്നത്തെ കാലത്ത് യുദ്ധമെന്നത് ചിന്തിക്കാനേ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പറഞ്ഞുതീര്‍ക്കുക. ഇതാണ് പാകിസ്താന്റെ നിലപാടെന്നും ജിലാനി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.