2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

ഇന്ത്യയോടുള്ള തന്റെ കൂറ് മോദിക്ക് ചോദ്യംചെയ്യാനാവില്ല: സോണിയ

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയോടുള്ള തന്റെ കൂറ് ചോദ്യം ചെയ്യാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്് വികാരാധീനയായാണ് സോണിയ ഇങ്ങനെ പ്രതികരിച്ചത്. താന്‍ ഇറ്റലിക്കാരിയാണെന്നും ഇന്ത്യയോട് കൂറില്ലാത്തവളാണെന്നുമൊക്കെയാണ് മോദി അടക്കമുള്ള ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ പ്രചാരണം. ഇതുപറഞ്ഞ് വര്‍ഷങ്ങളായി ഇവര്‍ തന്നെ പീഡിപ്പിക്കുകയാണ്. ഇറ്റലിയില്‍ ജനിച്ച താന്‍ 1968ലാണ് ഇന്ദിരാഗാന്ധിയുടെ മരുമകളായി ഇന്ത്യയിലേക്കുവന്നത്. കഴിഞ്ഞ 48 വര്‍ഷമായി ഈ രാജ്യത്താണ് തന്റെ ജീവിതം. തന്റെ വീടും രാജ്യവും ഇന്ത്യയാണ്. തന്റെ 93 വയസുള്ള അമ്മയും രണ്ടണ്ട് സഹോദരിമാരും മറ്റു ബന്ധുക്കളും ഇപ്പോഴും ഇറ്റലിയിലുണ്ടണ്ട്. എന്നാല്‍, താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരുടെയും തന്നെ ഇഷ്ടപ്പെടുന്നവരുടെയും രക്തംചിന്തിയ നാടാണിത്. ഇവിടെ തന്നെയായിക്കും തന്റെ അന്ത്യവും. തന്റെ ചിതാഭസ്മവും ലയിച്ചുചേരേണ്ടണ്ടത് ഇന്ത്യന്‍ മണ്ണിലാണ്. രാഷ്ട്രീയ എതിരാളികളെ മോദി വ്യക്തിഹത്യ ചെയ്യുകയാണ്. തന്റെ ചിന്തയും വികാരവും മോദിക്ക് മനസിലാകില്ലെങ്കിലും ഈ രാജ്യത്തെ ജനങ്ങള്‍ക്കു മനസിലാകുമെന്ന് കണ്ഠമിടറിക്കൊണ്ട് സോണിയ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന എന്‍.ഡി.എ പൊതുയോഗങ്ങളില്‍ മോദി സോണിക്കെതിരേ വ്യക്തിപരമായി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. തനിക്ക് വ്യക്തിപരമായ ചില കാര്യങ്ങള്‍ പറയാനുണ്ടെണ്ടന്നും പ്രസംഗത്തിനൊടുവില്‍ അക്കാര്യം പറയുമെന്നും പറഞ്ഞുകൊണ്ടാണ് സോണിയ പ്രസംഗമാരംഭിച്ചത്. കേരളത്തില്‍ വികസനമില്ലെന്നു പറഞ്ഞ മോദിയെ സോണിയ വെല്ലുവിളിച്ചു. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ വികസനത്തിന്റെ തെളിവ് പ്രധാനമന്ത്രി ചൂണ്ടണ്ടിക്കാട്ടണം. വരള്‍ച്ചയിലും കാര്‍ഷിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന കേരളത്തെ സഹായിക്കുന്നതിനുപകരം ഇവിടെ കര്‍ഷകര്‍ക്കു കിട്ടുന്ന സബ്‌സിഡി വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി യു.പി.എ സര്‍ക്കാര്‍ രൂപംനല്‍കിയ പ്രവാസിവകുപ്പ് മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്വച്ഛ്ഭാരതിന്റെ പേരില്‍ പാവങ്ങളില്‍ നിന്ന് നികുതി പിഴിഞ്ഞെടുക്കുന്ന മോദി സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കുന്നില്ല. മതനിരപേക്ഷതയിലൂന്നി ജനപക്ഷത്തുനിന്ന് കോണ്‍ഗ്രസും യു.ഡി.എഫും പ്രവര്‍ത്തിക്കുമ്പോള്‍, വര്‍ഗീയ നിലപാടുകളിലൂടെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇനിയത് വിലപ്പോകില്ല. മോദിയുടെ മറ്റൊരു പ്രധാന നേട്ടം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയതാണ്. ഈ സാഹചര്യത്തിലും സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. അക്രമ രാഷ്ട്രീയം കൈയാളുന്ന എല്‍.ഡി.എഫും കേരളത്തിന് ഭീഷണിയാണ്. യു.ഡി.എഫിന്റെ വികസനരാഷ്ട്രീയത്തെ എന്തു വില കൊടുത്തും തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കേരള ജനത വികസനരാഷ്ട്രീയത്തിനു വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.