2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സിലെത്തുന്നത് അത്ര തമാശയല്ലെന്ന് സച്ചിന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ച എഴുത്തുകാരി ശോഭാ ഡെയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെ ഇന്ത്യയുടെ ഒളിംപിക്‌സ് ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ സച്ചിന്‍ തെണ്ടുല്‍ക്കറും പ്രതികരണവുമായി രംഗത്ത്. ഏതൊരു താരത്തിനും കടുത്ത പോരാട്ടമാണ് ഒളിംപിക്‌സെന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത് അത്ര വലിയ തമാശയല്ലെന്നുമാണ് സച്ചിന്‍ പറഞ്ഞത്.

ലോകത്ത് ഏറ്റവും വലുതും പോരാട്ടമേറിയതുമായ ഇവന്റാണ് ഒളിംപിക്‌സ്.  ഇതില്‍ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തമാശയായ കാര്യമല്ല. ഒളിംപ്കിസില്‍ മെഡല്‍ നേടാന്‍ താരങ്ങള്‍ അവരുടെ പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും പിന്തുണ നല്‍കുന്നതായും സച്ചിന്‍ പറഞ്ഞു.

ഇന്ത്യന്‍ താരങ്ങള്‍ റിയോയിലെത്തിയത് മെഡല്‍ നേടാനൊന്നുമല്ലെന്നും അവര്‍ സെല്‍ഫിയെടുത്ത് മടങ്ങുകയാണെന്നുമാണ് ശോഭാ ഡെ ട്വീറ്റ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News