2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഇന്ത്യയെ അനുകൂലിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുമെന്ന്

 

ഇസ്‌ലാമാബാദ്: കശ്മിര്‍ വിഷയത്തില്‍ ഇന്ത്യയെ ഏതെങ്കിലും രാജ്യം അനുകൂലിച്ചാല്‍ അവിടെ മിസൈലാക്രമണം നടത്തുമെന്നും അവരെ രാജ്യത്തിന്റെ ശത്രുവായി കണക്കാക്കുമെന്നും പാക് മന്ത്രി. കശ്മിര്‍-ഗില്‍ഗിറ്റ് ബാല്‍ട്ടിസ്താന്‍ കാര്യ മന്ത്രി അലി അമീന്‍ ഗന്‍ഡാപുരാണ് ഇങ്ങനെ പ്രസംഗിച്ചത്.
കശ്മിര്‍ വിഷയത്തിലെ സംഘര്‍ഷാവസ്ഥ വര്‍ധിക്കുകയാണെങ്കില്‍ പാകിസ്താന്‍ യുദ്ധത്തിന് നിര്‍ബന്ധിതമാവും. അപ്പോള്‍ ഇന്ത്യക്കു നേരെയും പാകിസ്താനെതിരേ ഇന്ത്യയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കു നേരെയും മിസൈലാക്രമണം നടത്തുമെന്നാണ് മന്ത്രി പറഞ്ഞത്. വിവാദ പ്രസംഗത്തിന്റെ വിഡിയോ ഭാഗം പാക് മാധ്യമപ്രവര്‍ത്തക നെയ്‌ല ഇനായത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
സാര്‍ക് രാജ്യങ്ങളും തുര്‍ക്കി ഒഴികെയുള്ള അറബ് രാജ്യങ്ങളും കശ്മിര്‍ വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ വിവാദ പ്രസംഗം. സെപ്റ്റംബറില്‍ യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ 50 മിനുട്ട് സമയം ഇന്ത്യക്കെതിരേ കശ്മിര്‍ വിഷയത്തില്‍ സംസാരിക്കാനാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ചെലവഴിച്ചിരുന്നത്. ആണവായുധം പ്രയോഗിച്ചേക്കാമെന്നും ഇമ്രാന്‍ ഖാന്‍ ഭീഷണിപ്പെടുത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News