2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

ഇന്ത്യയുടെ ഹൈക്കിന് ചൈനയുടെ വി ചാറ്റിന്റെ നിക്ഷേപം

ന്ത്യയുടെ മെസഞ്ചര്‍ ആപ്പായ ഹൈക്കിന് പുതിയ നിക്ഷേപവുമായി ചൈനാ കമ്പനി. ചൈനയുടെ ജനപ്രയി ആപ്പായ വി ചാറ്റിന്റെ നിര്‍മാതാക്കളായ ടെന്‍സെന്റ് കമ്പനിയാണ് ഹൈക്കിന്റെ പങ്കാളിയായത്. കൂടാതെ തായ്‌വാന്‍ കമ്പനി ഫോക്‌സ്‌കോനും ഹൈക്കില്‍ ഷെയര്‍ എടുത്തിട്ടുണ്ട്.

വാട്‌സ്ആപ്പാണ് ഹൈക്കിന്റെ പ്രധാന വെല്ലുവിളി. എങ്കിലും ഹൈക്കിനു മാത്രമുള്ള ചില പ്രത്യേകതകളാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. ഉയര്‍ന്ന പ്രൈവസിയും ഓഫ്‌ലൈന്‍ സമയത്തെ സൗജന്യ എസ്.എം.എസ് സംവിധാനവും ഹൈക്കിനെ ജനപ്രിയമാവാന്‍ സഹായിച്ചിട്ടുണ്ട്. ചൈനയില്‍ വി ചാറ്റിന് കിട്ടിയ പിന്തുണ പോലെ ഹൈക്കിന് ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കാനാവുമോ എന്നാണ് കമ്പനി നോക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News