2017 February 20 Monday
മനുഷ്യരാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു  
-സിസറോ

ഇന്ത്യയുടെ രണ്ടാം സ്‌കോര്‍പീന്‍ അന്തര്‍വാഹിനി ഐ.എന്‍.എസ് ഖന്ദേരി നീറ്റിലിറക്കി

khanderi-scorpene-class-submarine_650x400_51484197667

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് ഖന്ദേരി നീറ്റിലിറക്കി. മുംബൈയിലെ മസഗോണ്‍ കപ്പല്‍നിര്‍മാണ ശാലയില്‍ ഫ്രാന്‍സിന്റെ സഹായത്തോടെയാണ് അന്തര്‍വാഹിനി നിര്‍മിച്ചത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംമ്രെയും മറ്റ് ഉന്നത നാവികസേന ഉദ്യോഗസ്ഥരും പങ്കെടുത്തു.

അതീവ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അന്തര്‍വാഹിനിയുടെ പ്രത്യേകത. സമുദ്രോപരിതല ആക്രമണത്തിനും സമുദ്രാന്തര്‍ഭാഗ ആക്രമണത്തിനും കഴിയുന്ന രീതിയിലാണ് ഖേന്ദേരി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള അന്തര്‍വാഹിനിക്ക് 3,000 മീറ്റര്‍ ആഴത്തില്‍ വരെ സഞ്ചരിക്കാനാവും.അടിയന്തര ഘട്ടത്തില്‍ 50 ദിവസം വരെ വെള്ളത്തിനടിയില്‍ കഴിയാനും സാധിക്കും. ആറ് മിസൈലുകളും ടോര്‍പ്പിഡോകളും ഇവയില്‍ സജ്ജീകരിക്കാം.