2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഇന്ത്യയുടെ പ്രതീക്ഷ അസ്ഥാനത്തു തന്നെ; അമ്പെയ്ത്തിലും ഷൂട്ടിങിലും പുറത്തായി

റിയോ ഡി ജെനീറോ: ഒളിംപിക്‌സ് അമ്പെയ്ത്തിലും ഷൂട്ടിങിലും കൂടി ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. വ്യക്തിഗത പുരുഷ വിഭാഗം അമ്പെയ്ത്ത് പ്രീ ക്വാര്‍ട്ടറില്‍ ഏക പ്രതീക്ഷയായിരുന്ന അതാനു ദാസ് പുറത്തായി.

ലോക എട്ടാം നമ്പര്‍ താരം കൊറിയയുടെ സ്യുന്‍ഗ്യുന്‍ ലീയോടാണ് അതാനു പരാജയപ്പെട്ടത്. ഒന്നാം സെറ്റില്‍ പതറിയെങ്കിലും രണ്ടാം സെറ്റില്‍ അതാനു നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചിരുന്നു. എന്നാല്‍ മൂന്നാമത്തെ സെറ്റില്‍ സമനിലയിലും നാലും അഞ്ചിലും ലീഡ് നേടാനാവാത്തതുമാണ് അതാനുവിന് തിരിച്ചടിച്ചത്.

50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ മത്സരത്തില്‍ ഇന്ത്യയുടെ ഗഗന്‍ നരംഗും ചെയ്ന്‍ സിംഗും യോഗ്യതാ റൗണ്ടില്‍ പുറത്തായി. നരംഗിന് 13-ാം സ്ഥാനവും ചെയ്ന്‍ സിംഗിന് 36-ാം സ്ഥാനവുമാണ് നേടാന്‍ കഴിഞ്ഞത്. നരംഗ് 623.1 പോയിന്റ് നേടി.

അവസാന സീരീസിലേക്കു വെടിയുതിര്‍ക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്നു നരംഗ്. എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ 13-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

അതേസമയം, 800 മീറ്റര്‍ ഹീറ്റ്‌സില്‍ മലയാളി താരം അഞ്ചാമതെത്തിയിട്ടുണ്ട്. ജിന്‍സണ്‍ ജോണ്‍സണാണ് പുതിയ പ്രതീക്ഷ നല്‍കി അഞ്ചാമതെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News