2017 October 20 Friday
ചെലവ് ചെയ്യുമ്പോള്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു സത്യവിശ്വാസികള്‍
വിശുദ്ധഖുര്‍ആന്‍

ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം; നിലപാടില്‍ മാറ്റമില്ലെന്ന് ചൈന

ബീജിങ്: ഇന്ത്യയുടെ ആണവ വിതരണ സംഘത്തിലെ (എന്‍.എസ്.ജി) പ്രവേശനത്തിന് തടസ്സം നില്‍ക്കുന്ന നിലപാടില്‍ മാറ്റമില്ലെന്ന ചൈന. മറ്റു അംഗങ്ങള്‍ ഏര്‍പ്പെട്ട കരാറില്‍ ഒപ്പുവയ്ക്കാതെ എന്‍.എസ്.ജിയില്‍ പ്രവേശനം അസാധ്യമെന്നും ചൈന ആവര്‍ത്തിച്ചു.

ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഇന്ത്യ ഒപ്പുവയ്ക്കണമെന്നാണ് ചൈനയുടെ ആവശ്യം. എന്നാല്‍ എന്‍.എസ്.ജിയില്‍ അംഗത്വമെടുക്കാന്‍ എന്‍.പി.ടിയില്‍ ഒപ്പുവയ്‌ക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ജയ്‌ഷേ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ നിരോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു മേലും ചൈന തടസ്സം നില്‍ക്കുന്നത് തുടരുകയാണ്. ഇന്ത്യയുടെ ആവശ്യത്തിനെതിരായി വോട്ട് ചെയ്യാതിരിക്കാന്‍ ‘ശക്തമായ തെളിവുകള്‍’ ആവശ്യമാണെന്നാണ് ചൈന ആവശ്യപ്പെടുന്നത്.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.