2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഇന്ത്യയും കെനിയയും തമ്മില്‍ ഏഴു കരാറുകളില്‍ ഒപ്പുവച്ചു; മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

നെയ്‌റോബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെനിയന്‍ പ്രസിഡന്റ് ഉഹുരു കെനിയേറ്റയും തമ്മില്‍ ഏഴ് കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധ സഹകരണം, കയറ്റുമതി സാധനങ്ങളുടെ ഗുണനിലവാരം, ദേശീയ ഭവന പദ്ധതി എന്നീ കരാറുകളിലാണ് പ്രധാനമായും ഒപ്പുവച്ചത്.

കെനിയയ്ക്കു നല്‍കുന്ന വായ്പാ പരിധിയിലും വര്‍ധന വരുത്തിയിട്ടുണ്ട്. ചെറുകിട, ഇടനില സംരംഭങ്ങള്‍ക്കുള്ള വായ്പാ പരിധി 15 മില്യണ്‍ ഡോളറായാണ് ഉയര്‍ത്തിയത്.

നാലു ആഫ്രിക്കന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അവസാനമായാണ് മോദി കെനിയയില്‍ എത്തുന്നത്. താന്‍സാനിയന്‍ സന്ദര്‍ശനത്തിനു ശേഷമാണ് ഇന്ന് കെനിയയില്‍ എത്തിയത്. ഇന്നു തന്നെ അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.