2018 April 19 Thursday
യാ അല്ലാഹ്! നിന്റെ നെയ്ത്തുശാലയില്‍ പുണ്യ പട്ടുനൂല്‍കൊണ്ട് ആര്‍ക്കാണ് നീ ലോല ലോലമായോരീ നിസ്‌കാരക്കുപ്പായം ചമയ്ക്കുന്നത്; എനിക്കോ, തമ്പുരാനേ…?
- കമലാ സുരയ്യ

ഇന്ത്യയില്‍ പത്തില്‍ ആറുപേരും ലൈസന്‍സ് നേടുന്നത് ടെസ്റ്റ് വിജയിക്കാതെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പത്തില്‍ ആറുപേരും ഡ്രൈവിങ് ലൈസന്‍സ് നേടുന്നത് ടെസ്റ്റില്‍ വിജയിച്ചല്ലെന്നു പഠനം. ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ള രാജ്യത്തെ അഞ്ചു മെട്രോകളുള്‍പ്പടെ പത്തു നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.
റോഡ് സുരക്ഷാ ഉപദേശക സംഘടനയായ സേവ് ലൈഫ് ഫൗണ്ടേഷനാണ് സര്‍വേ നടത്തിയത്. ആഗ്രയില്‍ ആകെ 12 ശതമാനം ഡ്രൈവര്‍മാര്‍ മത്രമാണ് നേരായ രീതിയില്‍ ലൈസന്‍സ് നേടിയത്. ജയ്പൂരില്‍ 72 ശതമാനവും ഗുവാഹട്ടിയില്‍ 64 ശതമാനവും ഡല്‍ഹിയില്‍ 54 ശതമാനവും മുംബൈയില്‍ 50 ശതമാനവും ആളുകള്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കുകപോലും ചെയ്യാതെയാണ് ലൈസന്‍സ് നേടിയിരിക്കുന്നത്.
ലോക്‌സഭ പാസാക്കിയ മോട്ടോര്‍ വാഹന നിയമം രാജ്യസഭ ചര്‍ച്ചക്കെടുക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സര്‍വേ. പുതിയ നിയമഭേദഗതി പ്രകാരം ഡ്രൈവിങ് പരീക്ഷകളിലുള്‍പ്പടെ വലിയ മാറ്റങ്ങളാണ് വരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.