2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ഥാടക സംഘത്തിന് ഊഷ്മള വരവേല്‍പ്പ്

നിസാര്‍ കലയത്ത്

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് സഊദിയിലെ ഇരു ഹറമുകളിലേക്കും തീര്‍ഥാടകരുടെ വരവ് തുടങ്ങി.

ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം നിശ്ചയിച്ചതിലും 45 മിനുട്ട് നേരത്തെ സഊദി പ്രാദേശിക സമയം ഉച്ചയ്ക്ക് 1.55ന് എത്തി.

ഡല്‍ഹിയില്‍നിന്നുള്ള 410 തീര്‍ഥാടകരുമായി വിമാനം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങി.

ഇന്ത്യന്‍ അംബാസന്ധര്‍ അഹ്മദ് ജാവേദ്, കോണ്‍സണ്‍ ജനറല്‍ നൂര്‍റ്ഹമാന്‍ ശൈഖ് തുടങ്ങിയവരും സഊദി ഹജ്ജ് മന്ത്രാലയ പ്രതിനിധികളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. മദീനയുടെ പാരമ്പര്യ രീതിയിലായിരുന്നു സ്വീകരണം. തീര്‍ഥാകരെല്ലാം വളരെ സംതൃപ്തിയിലാണ്.

വിവിധ സമയങ്ങളിലായി ന്യൂഡല്‍ഹിക്ക് പുറമെ ഗയ, ഗുവാഹട്ടി, വാരണാസി, ശ്രീനഗര്‍, ലക്‌നോ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഇന്നു മദീനയിലെത്തി. ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത് മര്‍കിസിയയില്‍ മസ്ജിദുന്നബവിക്ക് സമീപം അല്‍ മുക്താര്‍ ഇന്റര്‍നാഷനല്‍ ബില്‍ഡിങിലാണ്.

മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. എട്ടു ദിവസമാണ് തീര്‍ഥാടകര്‍ മദീനയില്‍ താമസിക്കുക.
ഇത്തവണ ഇന്ത്യയില്‍ നിന്നു ഹജ്ജിന് ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ് പേരെത്തും.

443 വിമാനങ്ങളിലാണ് ഇവര്‍ ജിദ്ദ മദീന വിമാനത്താവളങ്ങളില്‍ ഇറങ്ങുക. കേരളത്തില്‍നിന്നുള്ള ആദ്യവിമാനം ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍നിന്നു ജിദ്ദയിലേക്കാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.