2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഇന്ത്യയില്‍ കുട്ടികളില്‍ പുകവലി കൂടുതലെന്ന് പഠനം

ഇന്ത്യയില്‍ 10-14 വയസുള്ളവരില്‍ 625000 കുട്ടികള്‍ പുകവലിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ ടുബാക്കോ അറ്റ്‌ലസ് പഠനം. 932,600 ഇന്ത്യക്കാര്‍ വര്‍ഷത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന രോഗത്താല്‍ മരിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

പുകവലി മൂലമുണ്ടാവുന്ന രോഗത്തിന്റെ ചികിത്സക്കായി ഒരുപാട് പണം ചെലവാവുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

ഹൃദയാഘാതം, സ്‌ട്രോക്ക്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പലതരത്തിലുള്ള അര്‍ബുദ്ധങ്ങള്‍ എന്നിവ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്നു.

അപകട സാധ്യതകളെ കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പുതന്നെ കുട്ടികള്‍ പുകവലി തുടങ്ങുന്നുവെന്നും പുകവലി ശീലമാക്കിയതിനുശേഷം അവര്‍ അതിന് അടിമയായി തീരുന്നുവെന്നും പഠനം പറയുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.