2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇന്ത്യയിലേക്കു വരാന്‍ പദ്ധതിയില്ല, അറസ്റ്റ് ചെയ്തതു കൊണ്ട് പണം തിരികെ ലഭിക്കില്ലെന്നു മല്യ

ലണ്ടന്‍: വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യ ഇന്ത്യയിലേക്കു മടങ്ങില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ബ്രിട്ടന്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യയിലേക്കു വരാന്‍ പദ്ധതിയില്ലെന്നും ഫിനാന്‍ഷ്യല്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ മല്യ പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്തതു കൊണ്ടോ പാസ്‌പോര്‍ട്ട് റദ്ദാക്കിയതു കൊണ്ടോ പണം തിരികെ ലഭിക്കില്ല. ബ്രിട്ടനില്‍ താന്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണെന്നും മല്യ പറഞ്ഞു.

മാര്‍ച്ച് രണ്ടിനാണ് മല്യ ലണ്ടനിലേക്ക് ഒളിച്ചുകടന്നത്. പല തവണ കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചെങ്കിലും മല്യ അതിനു തയ്യാറായില്ല. ഇതോടെ മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രം റദ്ദാക്കുകയായിരുന്നു. മല്യക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.