2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ഇന്ത്യന്‍ ഹോക്കി ടീമിനെ ഇനി പി.ആര്‍ ശ്രീജേഷ് നയിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിനെ ഇനി മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കും. ആദ്യമായിട്ടാണ് ഒരു മലയാളി താരം ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായക പദവിയിലെത്തുന്നത്. ജൂണ്‍ 10 മുതല്‍ 17 വരെ ലണ്ടനില്‍ വച്ച് നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റാണ് ശ്രീജേഷിന്റെ നായകത്വത്തില്‍ നടക്കുന്ന ആദ്യ മത്സരം. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറാണ് ശ്രീജേഷ്. നിലവിലെ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് വിശ്രമത്തിനായാണ് ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നത്. ഈ ഒഴിവിലേക്കാണ് ശ്രീജേഷിനെ പരിഗണിച്ചത്. റിയോ ഒളിമ്പിക്‌സിനു മുമ്പായി നടക്കുന്ന ഇന്ത്യയുടെ അവസാന ടൂര്‍ണമെന്റാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.