2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര തിങ്കളാഴ്ച മുതല്‍

നിസാര്‍ കലയത്ത്

ജിദ്ദ: ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ഹാജിമാരുടെ മടക്കയാത്രയ്ക്ക് തുടക്കമായി.
മദീന സന്ദര്‍ശനം നേരത്തേ പൂര്‍ത്തിയാക്കിയ ഹാജിമാരാണ് മടങ്ങുന്നത്. എന്നാല്‍ മദീന സന്ദര്‍ശിക്കാത്തവര്‍ ഇവിടേക്കുള്ള യാത്രയിലാണ്.
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിടവാങ്ങള്‍ ത്വവാഫിനായി ഹാജിമാര്‍ കഴിഞ്ഞ ദിവസം മുതല്‍ മക്കയിലെത്തിക്കൊണ്ടിരിക്കുകയാണ്. മടക്കയാത്രയ്ക്കായി ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു.
മദീനയില്‍നിന്നുള്ള സര്‍വിസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും. ആറുലക്ഷത്തോളം തീര്‍ഥാടകര്‍ മദീനയില്‍ നിന്നും എട്ടുലക്ഷത്തില്‍പ്പരം തീര്‍ഥാടകര്‍ ജിദ്ദയില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങും. തീര്‍ഥാടകര്‍ക്കാവശ്യമായ സംസം വെള്ളം നേരത്തെ കയറ്റി വിട്ടിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.