2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇന്ത്യന്‍ ഹജ്ജ് പ്രതിനിധി സംഘം മക്കയില്‍

മക്ക: ഇന്ത്യയില്‍നിന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് പ്രതിനിധി സംഘം പുണ്യ ഭൂമിയിലെത്തി.

മുന്‍ ഉത്തര്‍പ്രദേശ് ആക്റ്റിംഗ് ചീഫ് മുഖ്യമന്ത്രി ഡോ: സയ്യിദ് മുഹമ്മദ് അന്‍വാര്‍ റിസ്‌വിയുടെ നേതൃത്വത്തിലാണ് ഹജ്ജ് പ്രതിനിധി സംഘമെത്തിയത്.

ജമാല്‍ സിദ്ധീഖിയാണ് ഉപലീഡര്‍. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇവരെ റിയാദിലെ ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലും മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ സ്വീകരിച്ചു.

ഡെപ്യൂട്ടി ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം അടക്കമുള്ള കോണ്‍സുലെറ്റ് അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.