2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍

നിസാര്‍ കലയത്ത്

ജിദ്ദ: ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍നിന്നുതന്നെ സഊദിയിലെ ടെലികോം കമ്പനി മൊബൈലിയുടെ സൗജന്യ സിം കാര്‍ഡ് വിതരണം ചെയ്യുന്നു.

അതേ സമയം മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യുന്ന തിരക്കിലാണ് മദീനയിലെത്തിയ ഇന്ത്യന്‍ തീര്‍ഥാടകര്‍. താമസ കേന്ദ്രങ്ങള്‍ക്ക് സമീപം മൊബൈലി പ്രതിനിധികള്‍ വിരലടയാളം രേഖപ്പെടുത്തുന്ന സ്‌കാനറുമായി വന്നാണ് സിംകാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യുന്നത്. സിം കാര്‍ഡ് റീ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പതിനായിരത്തിലേറെ ഇന്ത്യന്‍ തീര്‍ഥാടകര്‍ മദീനയിലെത്തിയതോടെ ഹജ്ജ് മിഷന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.