2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇന്ത്യന്‍ സൈനികന്‍ കസ്റ്റഡിയിലെന്ന് പാക് പത്രം

 

ന്യൂഡല്‍ഹി: എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും ഒരാളെ തടവിലാക്കിയെന്നും പാകിസ്താന്‍. നിയന്ത്രണ രേഖയില്‍ തത്താപാനിയിലാണ് പാക് സൈന്യം തിരിച്ചടിച്ചതെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ചന്ദു ബാബുലാല്‍ ചൗഹാന്‍ എന്ന ഇന്ത്യന്‍ പട്ടാളക്കാരനെയാണ് പാക് സൈന്യം പിടികൂടിയതെന്നും ഇയാളെ രഹസ്യ സങ്കേതത്തിലേക്ക് കൊണ്ടു പോയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര സ്വദേശിയാണ് 22 കാരനായ ഇയാളെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ സൈനികര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കരസേന നിഷേധിച്ചിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News