2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇന്ത്യന്‍ സിനിമകളുടെ വിലക്ക് പാകിസ്താന്‍ നീക്കി

കറാച്ചി: ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താന്‍ നീക്കുന്നു. തിങ്കളാഴ്ച മുതല്‍ പാക് തീയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡ് സിനിമകളില്‍ പാക് അഭിനേതാക്കളെ വിലക്കിയതിനു പിന്നാലെയാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

 ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് വ്യവസായത്തെ ബാധിച്ചതായി പാക് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സോറൈഷ് ലഷരി പറഞ്ഞു. ഇന്ത്യന്‍ സിനിമകളെ നിരോധിക്കുകയായിരുന്നില്ല, മറിച്ച് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടികള്‍ മാത്രമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.