
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങളില്‍ സാംസങ് ഗ്യാലക്സി നോട്ട് 7 ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ലഗേജ് ബാഗില്‍ ഫോണ്‍ വെക്കരുതെന്ന് യാത്രക്കാരോട് നിര്‍ദേശിച്ചു
. ഫോണ്‍ ഹാന്‍ഡ് ബാഗില്‍ വെയ്ക്കാം. എന്നാല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കണമെന്ന് ഡി.ജി.സി.എ തലവന്‍ ബിഎസ് ബുള്ളാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വ്യോമ സുരക്ഷാ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വിലക്ക്
.സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്ഫോണിലെ ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വിമാനങ്ങളിലെ ഉപയോഗം നിരോധിച്ചിരിക്കുന്നത്.