2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഇന്ത്യന്‍ വംശജന്‍ സിദ്ധാര്‍ഥ് ധര്‍ ഐ.എസിന്റെ മുതിര്‍ന്ന നേതാവെന്ന് റിപ്പോർട്ട്

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷുകാരന്‍ സിദ്ധാര്‍ഥ് ധര്‍ ഐ.എസിന്റെ മുതിര്‍ന്ന നേതാവാണെന്ന് റിപ്പോര്‍ട്ട്. ഭീകരരുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട യസീദി പെണ്‍കുട്ടി നിഹാദ് ബറാകാത് ടെലിവിഷന്‍ ഡോക്യുമെന്ററിയിലാണ് ഇക്കാര്യം അറിയിച്ചത്.പുതിയ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന സിദ്ധാര്‍ഥിന്റെ പുതിയ പേര് അബു റുമയ്‌സാഹ് എന്നാണ്. തന്നെ തട്ടിക്കൊണ്ടുപോയതും അടിമയാക്കി വച്ചത്  ധര്‍ ആണെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

ഐ.എസിന്റെ പുതിയ കൊലപാതക വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നത് ഇയാളാണെന്ന് വിദേശമാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖംമൂടിയണിഞ്ഞ ഇയാളാണ് ബന്ദികളെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ ശേഷം കഴുത്തറത്തു കൊല്ലുന്നത്.ജിഹാദി ജോണ്‍ എന്നറിയപ്പെട്ടിരുന്ന മൊഹമ്മദ് എംവാസി കൊല്ലപ്പെട്ടതിന് ശേഷം അയാളുടെ സ്ഥാനത്തേക്ക് വന്നതാണ് ധര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.