2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇന്ത്യന്‍ വംശജന്‍ റിഷി സുനക് ബ്രിട്ടനില്‍ ധനമന്ത്രി

 

 

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ ബ്രിട്ടനിലെ ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെഖ്വര്‍ (ധനമന്ത്രി) ആയി നിയമിച്ചു. മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് റിഷിക്ക് സുപ്രധാന ചുമതല നല്‍കിയത്. റിച്ച്മണ്ടിലെ എം.പിയായ റിഷി സുനക് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ്.
ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേല്‍, അലോക് ശര്‍മ എന്നിവര്‍ക്കു ശേഷം ബ്രിട്ടിഷ് മന്ത്രിസഭയില്‍ ഉന്നത പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ് സുനക്. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലെത്തുന്ന അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫിസിന് തൊട്ടടുത്തുള്ള ഓഫിസിലേക്ക് മാറും. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ഒഴിവിലേക്കാണ് സുനകിന്റെ നിയമനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.