2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചു; വിനിമയ നിരക്കില്‍ ഇടിവ്

 

ജിദ്ദ: ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്. ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കാന്‍ തുടങ്ങിയതോടെയാണ് കറന്‍സി നിരക്കില്‍ ഇടിവുണ്ടായത്.
പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. കഴിഞ്ഞമാസം ഒരു യു.എ.ഇ ദിര്‍ഹത്തിന് 19 രൂപ 48 പൈസ ലഭിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ നിരക്ക് പ്രകാരം ദിര്‍ഹത്തിന് 18 രൂപ 62 പൈസയേ നാട്ടിലെത്തിക്കാന്‍ കഴിയൂ.

നാട്ടിലേക്ക് പതിനായിരം രൂപ അയക്കാന്‍ 514 ദിര്‍ഹം മതിയായിരുന്നുവെങ്കില്‍ പുതിയ കണക്കുപ്രകാരം 538 ദിര്‍ഹം വേണ്ടി വരും. ആഗോളതലത്തില്‍ ഡോളറിന് സംഭവിച്ച ഇടിവാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യന്‍ രൂപക്ക് കരുത്തായി മാറിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ രൂപ ഏതാണ്ട് സമാനമായ നിലയില്‍ സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു. അന്ന് ഡോളറിന് 68.43 പൈസ എന്നതായിരുന്നു നിരക്ക് എങ്കില്‍ ഇന്ന് 68.53 പൈസയാണ്.

കയറ്റുമതി മേഖലയില്‍ ഡോളര്‍ കൂടുതലായി വിറ്റഴിച്ചതും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് പണമൊഴുക്കുണ്ടായതും മൂല്യം വര്‍ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ രൂപ ഇനിയും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഏഴ് മാസത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യന്‍ രൂപ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.