2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ഇന്ത്യന്‍ മുസ്‌ലിംകളെ പാകിസ്താനിലേക്ക് അയക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംകളെ പാകിസ്താനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജിയുമായൊരാള്‍. ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെയാണ് ഹരജിയെത്തിയത്. എന്താണിതെന്നും ശരിക്കും ഈ ഹരജിയില്‍ വാദം നടത്തണമെന്ന് ഉറപ്പുണ്ടോയെന്നും ജസ്റ്റിസ് നരിമാന്‍ ഹരജിക്കാരനോട് ചോദിച്ചു. വേണമെങ്കില്‍ കോടതി വാദം കേള്‍ക്കാമെന്നും ഹരജിക്കാരന് ശിക്ഷ തരാമെന്നും ജസ്റ്റിസ് നരിമാന്‍ തുടര്‍ന്നു പറഞ്ഞു.
അതുവേണ്ടെന്ന് മറുപടി പറഞ്ഞ് ഹരജിക്കാരന്‍ തടിതപ്പി. തുടര്‍ന്ന് ഹരജി തള്ളുകയാണെന്ന് കോടതി പറഞ്ഞു. ഹരജി തള്ളിയാല്‍ മാത്രം പോരാ ഹരജിക്കാരന് പിഴയിടുക കൂടി വേണ്ടിയിരുന്നുവെന്നാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാജയ്‌സിങ് ഇതെപ്പറ്റി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ മുസ്‌ലിംകളെ പാകിസ്താനിലേക്ക് അയക്കണമെന്ന ഹരജിയുമായി കോടതിയുടെ മുന്നില്‍ വരാന്‍ ഒരാള്‍ക്ക് എങ്ങനെ ധൈര്യമുണ്ടായെന്നും അവര്‍ ചോദിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.