2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ഇന്ത്യന്‍ മണ്ണ് കൈയേറാന്‍ ആരേയും അനുവദിക്കില്ല: കരസേനാ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണ് കൈയേറാന്‍ ആരേയും അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജന. ബിപിന്‍ റാവത്ത്.
അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചൈന ശക്തമായ രാജ്യമായിരിക്കാം, എന്നാല്‍ ഇന്ത്യ അശക്തമായ രാജ്യമല്ലെന്ന കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ഈ ഭാഗത്തേക്കുള്ള ചൈനയുടെ പ്രാമാണികമായ സാഹചര്യത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റാവത്ത് പറഞ്ഞു.
അരുണാചല്‍പ്രദേശ് ഉള്‍പ്പടെയുള്ള രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ചൈന അവരുടെ സ്വാധീന ശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് ഒരു കാരണവശാലും അംഗീകരിച്ച് കൊടുക്കാനാകില്ലെന്ന് കരസേനാ മേധാവി അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.