2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഇന്ത്യന്‍ പുരുഷ, വനിതാ റിലേ ടീമുകള്‍ക്ക് ഒളിംപിക്‌സ് യോഗ്യത

ബംഗളൂരു: ഇന്ത്യയുടെ 4-400 മീറ്റര്‍ റിലേ ടീം റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയതായി അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍. വെബ്‌സൈറ്റിലൂടെയാണ് ഫെഡറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യ 16 സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കാണ് ഒളിംപിക്‌സിന് യോഗ്യത ലഭിക്കുക. പട്ടിക പ്രകാരം ഇന്ത്യന്‍ പുരുഷ ടീം 15ാം സ്ഥാനത്താണ്. വനിതാ ടീം 16ാം സ്ഥാനത്തുമാണ്. ബംഗളൂരുവില്‍ നടന്ന ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റിലെ പ്രകടനമാണ് പുരുഷ-വനിതാ ടീമുകള്‍ക്ക് തുണയായത്. വെനസ്വലയെ പിന്നിലാക്കിയാണ് ഇന്ത്യന്‍ പുരുഷ ടീം നേട്ടം സ്വന്തമാക്കിയത്.
വനിതാ വിഭാഗത്തില്‍ ഏഷ്യയില്‍ നിന്ന് യോഗ്യത സ്വന്തമാക്കിയ ഏക ടീമും ഇന്ത്യയാണ്. റിലേ പ്രകടനത്തില്‍ അനില്‍ഡ തോമസിന്റെ പ്രകടനമാണ് നിര്‍ണായകമായത്. ആദ്യ എട്ടു സ്ഥാനങ്ങളിലുള്ളവര്‍ നേരിട്ട് യോഗ്യത സ്വന്തമാക്കുമ്പോള്‍ ബാക്കിയുള്ള എട്ടു സ്ഥാനക്കാര്‍ വിവിധ ടൂര്‍ണമെന്റുകളില്‍ മത്സരിച്ച് യോഗ്യത സ്വന്തമാക്കണം എന്നാണ് ഫെഡറേഷന്റെ നിയമം.
യോഗ്യത നേടിയ പുരുഷ ടീമുകള്‍: അമേരിക്ക, ബഹാമാസ്, ബെല്‍ജിയം, ജമൈക്ക, ബ്രസീല്‍, ബ്രിട്ടന്‍, ട്രിനിഡാഡ്, ബോട്‌സ്വാന, ക്യൂബ, ഫ്രാന്‍സ്, ഡൊമിക്കന്‍ റിപബ്ലിക്ക്, പോളണ്ട്, കൊളംബിയ, ഇന്ത്യ, വെനസ്വല.
വനിതാ ടീം: അമേരിക്ക, ജമൈക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, പോളണ്ട്, കാനഡ, ആസ്‌ത്രേലിയ, ബ്രസീല്‍, നൈജീരിയ, റഷ്യ, ഉക്രൈന്‍, ഇറ്റലി, ജര്‍മനി, ഇന്ത്യ, റൊമാനിയ, ഹോളണ്ട്.

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.