2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഇന്ത്യന്‍ പശു ആധിപത്യം

എ ടി അഷ്‌റഫ് , കരുവാരകുണ്ട്

ഇന്ത്യയില്‍ പശു, മാതാവും കാള, പിതാവുമൊക്കെയാകുമ്പോള്‍ , മാടുകളെ അറുക്കുന്നതിന് അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കും. അതുവഴി , മാടുകളുടെ വിലകുറയും. അപ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ ബീഫ് പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നവരായിരിക്കും. ഇന്ത്യയില്‍ ബീഫ് നിരോധനം ഉണ്ടായപ്പോള്‍ കാലികള്‍ക്ക് വിലയില്ലാതാവുകയും കാലികള്‍ തെരുവുകളില്‍ ചത്തുവീഴുകയും ചെയ്തപ്പോഴും വിദേശ കമ്പോളങ്ങളില്‍ ഇന്ത്യന്‍ ബീഫ് സുലഭമായിരുന്നുവെന്നതും വില ഒട്ടും കുറഞ്ഞിരുന്നില്ല എന്നതും ഓര്‍ക്കുക.
40 വര്‍ഷത്തോളം പഴക്കമുള്ള ബീഫ് പോലും കോള്‍ഡ് സ്റ്റോറേജുകളില്‍ സൂക്ഷിക്കപ്പെടുന്നുണ്ട് എന്നതും കാലികളെ കൊല്ലുന്ന രീതികളും പട്ടി മാംസം പോലും മിക്‌സ് ചെയ്യപ്പെടുന്നുണ്ടെന്നതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പാക്കറ്റ് മാംസം പൂര്‍ണമായും ഉപേക്ഷിക്കുക എന്നത് മാത്രമാണ് രോഗങ്ങളില്‍ നിന്ന് സ്വന്തം ശരീരത്തെയും പശു ആധിപത്യത്തില്‍ നിന്ന് ജനാധിപത്യ ഇന്ത്യയെയും രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗ്ഗം..


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News