2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ത്യന്‍ ജുഡിഷ്യറി എന്താണ് ഇങ്ങനെ?

നിഷാദ് പാണ്ടിക്കാട്

അടുത്ത കാലത്തായി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നു കേള്‍ക്കുന്നത് ശുഭകരമായ വാര്‍ത്തകളല്ല. ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തു വന്നതും, നീതിയുക്തമല്ലാത്ത കോടതിവിധികളുമെല്ലാം ഇന്ത്യന്‍ ജുഡിഷ്യറിയിലുള്ള ജനത്തിന്റെ വിശ്വാസത്തെ നഷ്ടപ്പെടുത്തുന്നതാണ്.
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ല എന്ന വിധി തികച്ചും ദൗര്‍ഭാഗ്യകരമാണ്.
അതീവ ഗുരുതരമായ ഈ കേസില്‍ 2014 മെയ് മാസത്തില്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ അട്ടിമറികളുടെ പരമ്പര തന്നെ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാണ്. വിചാരണാ കോടതി ജഡ്ജിയായ ജെ.ടി ഉത്പത്തിന്റെ സ്ഥലംമാറ്റവും ലോയയുടെ ദുരൂഹമരണവും, അമിത്ഷാ, കടാരിയ പോലുള്ള വരെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയതും, സാക്ഷികളുടെ കൂറ് മാറ്റവുമെല്ലാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
നീതിന്യായ വ്യവസ്ഥയുടെ അന്തഃസത്ത കളങ്കപ്പെടുത്തുന്നതും പൗരന്മാര്‍ക്ക് നീതി പീഠത്തിന് മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതുമായ ഇത്തരം വിധികള്‍ പ്രതിഷേധാര്‍ഹമാണ്.
രാജ്യത്തിന്റെ മഹത്വത്തെയും പാരമ്പര്യത്തെയും ഇല്ലായ്മ ചെയ്യുന്ന, രാജ്യസമാധാനത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന, വര്‍ഗീയത കൈമുതലാക്കിയ ചില ദുഷ്ടശക്തികളുടെ കരവലയത്തില്‍ നിന്ന് മുക്തമല്ല എന്നത് നമ്മെ ഉത്കണ്ഠാകുലരാക്കുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.