2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 420 അപ്രന്റിസ്

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സൗത്ത് റീജിയന്‍ വിവിധ വിഭാഗങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 420 ഒഴിവുകളാണുള്ളത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. കേരളത്തില്‍ 56 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ടെക്‌നിക്കല്‍ ട്രേഡ് അപ്രന്റിസിന് പത്താം ക്ലാസ് ജയവും ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഇന്‍സ്ട്രമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് ട്രേഡില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടൈം ഐ.ടി.ഐയുമാണ് യോഗ്യത. ടെക്‌നീഷ്യന്‍ അപ്രന്റിസിന് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത.

നോണ്‍-ടെക്‌നിക്കല്‍ ട്രേഡ് അപ്രന്റിസ്, അക്കൗണ്ടന്റിന് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ മൂന്നു വര്‍ഷത്തെ ഫുള്‍ടൈം ബിരുദം വേണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. 18നും 24നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. 2018 ഡിസംബര്‍ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. www.local.comp-eople careersob.aspx എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 10.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.