2019 December 12 Thursday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ഒഴിവുകള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഹാല്‍ദിയ റിഫൈനറിയില്‍ 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ട്രേഡ് അപ്രന്റിസ് (15 ഒഴിവുകള്‍), ടെക്‌നീഷ്യന്‍ അപ്രന്റിസ്,അറ്റന്‍ഡന്റ്് ഓപറേറ്റര്‍ (55 ഒഴിവുകള്‍) എന്നീ തസ്തികകളിലാണ് ഒഴിവ്. കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ വകുപ്പുകളിലാണ് നിയമനം നടക്കുക.
യോഗ്യത: ട്രേഡ് അപ്രന്റിസ് ബി.എസ്സി ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി മെട്രിക്കുലേഷനുശേഷം രണ്ടു വര്‍ഷത്തെ ഐ.ടി.ഐ ഫിറ്റര്‍ കോഴ്‌സ്.
ടെക്‌നീഷ്യന്‍ അപ്രന്റിസ്:
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോാമ, കെമിക്കല്‍ എന്‍ജിനിയറിങ്, റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്‍ജിനിയറിങ്.
50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
തെരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍.
പ്രായപരിധി: 18നും 24നുമിടയില്‍. (2016 മാര്‍ച്ച് 31 അടിസ്ഥാനത്തില്‍ 1) ഒ.ബി.സിക്ക് മൂന്നു വര്‍ഷവും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: ംംം.ശീരഹ.രീാ വെബ്‌സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സാധാരണ പോസ്റ്റായി ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഹാല്‍ദിയ റിഫൈനറി, പൂര്‍വ മേദിനിപുര്‍, പശ്ചിമബംഗാള്‍, പിന്‍721 606 എന്ന വിലാസത്തില്‍ അയക്കണം.
കവറിനു പുറത്ത് പരസ്യ നമ്പറും ട്രേഡും വ്യക്തമാക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി: മെയ് 20. വിശദവിവരങ്ങള്‍ക്ക്: ംംം.ശീരഹ.രീാ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.