2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി 21 മുതല്‍

കൊച്ചി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി 21 മുതല്‍ 25വരെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് റിക്രൂട്ട്‌മെന്റ് ചുമതല വഹിക്കുന്ന കമാന്‍ഡര്‍ ബിനു വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് 50ശതമാനം മാര്‍ക്കും വാങ്ങി ജയിച്ചവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. അപേക്ഷകര്‍ 1997 ജനുവരി എട്ടിനും 2000 ജൂണ്‍ 28നും ഇടയില്‍ ജനിച്ചവരാകണം.

റിക്രൂട്ട്‌മെന്റിന്റെ ശാരീരികക്ഷമതാ പരിശോധനകളാണ് കലൂരില്‍ നടക്കുന്നത്. 21ന് നടക്കുന്ന റാലിയില്‍ എറണാകുളം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, ഇടുക്കി, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

23ന് തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. ഗ്രൂപ്പ് വൈ വിഭാഗത്തിലെ ‘ഗരുഡ് ‘ ട്രേഡിലേക്ക് ആദ്യമായാണ് കേരളത്തില്‍ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നത്.
വിവരങ്ങള്‍ക്ക് www.airmenselection.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0484 2427010.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.