2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ഇന്ത്യനൂര്‍ റോഡില്‍ ലോറികളുടെ മരണപ്പാച്ചിലിനു ശമനമില്ല

കോട്ടക്കല്‍: ഇന്ത്യനൂര്‍ റോഡ് വഴിയുള്ള യാത്ര വീണ്ടും അപകടയാത്രയാകുന്നു. ക്വാറികളില്‍നിന്ന് ലോഡ് കയറ്റിവരുന്ന ലോറികളുടെ മരണപ്പാച്ചില്‍ കാരണം അതിരാവിലെ റോഡിലിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.
ദിവസവും രണ്ടുലോഡ് കയറ്റിപ്പോകുന്നത് വേഗം കൂട്ടി മൂന്നാക്കാനുള്ള മത്സരമാണ് ലോറികള്‍ക്കിടയില്‍ നടക്കുന്നത്. അതിരാവിലെ ആരംഭിക്കുന്ന ആദ്യ ലോഡിങ് സമയത്ത് മദ്‌റസ വിദ്യാര്‍ഥികളാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്. ഇടംവലം നോക്കാതെയുള്ള ലോറികളുടെ മരണവേഗത്തില്‍നിന്ന് ഭാഗ്യംകൊണ്ടാണ് കുട്ടികള്‍ രക്ഷപ്പെടുന്നത്.
പുത്തൂര്‍ ബൈപ്പാസ് മുതല്‍ പണിക്കര്‍കുണ്ട് വരെ റബറൈസ് ചെയ്‌തെങ്കിലും നടപ്പാതയില്ലാത്തതിനാല്‍ കാല്‍നട യാത്ര ഏറെ വിഷമകരമാണ്. ഇതിനിടെയാണ് ലോറികളുടെ മരണപ്പാച്ചില്‍. മാസങ്ങള്‍ക്ക് മുമ്പ് ഈ പാതയില്‍ അപകടം തുടര്‍ക്കഥയായതിനെതുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.
പിന്നീട് മത്സരയോട്ടം നിലച്ചിരുന്നെങ്കിലും ദിവസങ്ങളായി ഇത് വീണ്ടും ശക്തമായിരിക്കുകയാണ്. പുത്തൂര്‍ ബൈപ്പാസില്‍ രാവിലെ നടക്കാനെത്തുവര്‍ക്കും വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഭീതിപടര്‍ത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.