2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ഇന്ത്യക്ക് ലോക രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ജെയ്‌ഷെ ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ നീക്കത്തെ ചൈന എതിര്‍ത്തത് പ്രധാനമന്ത്രി മോദിയുടെ വീഴ്ചയാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരേ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
2009ല്‍ യു.പി.എ ഭരണകാലത്ത് ഇന്ത്യ തനിച്ചായിരുന്നു. ആരുടെയും പിന്തുണയില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു രാജ്യം.
എന്നാല്‍ 2019ലേക്ക് എത്തിയപ്പോള്‍ സ്ഥിതി മറിച്ചാണ്. ലോകരാജ്യങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് രാജ്യത്തിനുള്ളതെന്നും അവര്‍ ട്വീറ്റ് ചെയ്തു.
മസൂദിനെതിരേ അമേരിക്ക, ഫ്രാന്‍സ്, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും സുഷമ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.