2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ഇന്ത്യക്ക് ടി20 കിരീടം

 
 
 
 
 
 
 
 
 
ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടന്ന ഭിന്ന ശേഷിക്കാരുടെ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. ഇംഗ്ലണ്ടിനെ 36 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പ്രഥമ ടി20 ചാംപ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 
 34 പന്തില്‍ നിന്ന് 53 റണ്‍സുമായി മികച്ച് നിന്ന ആര്‍.ജി സാന്റെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ട് ഫോറും നാലു സിക്‌സും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഓപണര്‍ കെ.ഡി ഫനസ് 36 റണ്‍സ് സ്വന്തമാക്കി. 
വിക്രാന്ത് കെനി 26 ഉം എസ്.മഹേന്ദ്രന്‍ 33 റണ്‍സും സ്വന്തമാക്കി. ഇന്ത്യക്കായി ഗോയല്‍, ഫനസും രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളുടെ കൃത്യമായ ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ കുടുങ്ങുകയായിരുന്നു. താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് കൊണ്ട് ബി.സി.സി.ഐ വാര്‍ത്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.