2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ഇന്ത്യക്ക് അഭിമാന നിമിഷം

ആര്‍. ജിഷി, തിരുവനന്തപുരം.

ബഹിരാകാശക്കുതിപ്പില്‍ ഇന്ത്യ വിജയകരമായി സെഞ്ച്വറിയിലെത്തിയിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒയുടെ 42 ാമതു ദൗത്യത്തില്‍ നമ്മുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 അടക്കം 31 ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി സി 40 റോക്കറ്റ് ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചിരിക്കുകയാണ്.
ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണ്. ഉയര്‍ന്ന ഭ്രമണപഥത്തില്‍നിന്നു താഴ്ന്ന പഥത്തില്‍ റോക്കറ്റിനെ വീണ്ടുമെത്തിച്ച ഉപഗ്രഹ സാങ്കേതികവിദ്യയുടെ പരീക്ഷണ വിജയമാണിത്. ഇതിനു പിന്നില്‍ അഹോരാത്രം പ്രയത്‌നിച്ച ഒാരോ ഐ.എസ്.ആര്‍.ഒ ജീവനക്കാരനും പ്രശംസയര്‍ഹിക്കുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.