2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇന്ത്യക്കാരി അധ്യാപികയ്ക്ക് യു.എസില്‍ ആദരം

ഓസ്റ്റിന്‍: ഇന്ത്യക്കാരി അധ്യാപികയ്ക്ക് അമേരിക്കയില്‍ ആദരം. ചെന്നൈ സ്വദേശിനിയായ രേവതി ബാലകൃഷ്ണനാണ് പ്രസിഡന്റ് ബറാക് ഒബാമയുടെ ആദരം ലഭിച്ചത്.
വൈറ്റ് ഹൗസില്‍ വച്ചാണ് ഓസ്റ്റിന്‍ പാറ്റ്‌സി സോമര്‍ എലിമെന്ററി സ്‌കൂള്‍ അധ്യാപികയായ രേവതിയെ ആദരിച്ചത്. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം അടിസ്ഥാനമാക്കിയാണ് അംഗീകാരം ലഭിച്ചത്. ഈ വര്‍ഷത്തെ ടെക്‌സാസ് നാഷണല്‍ ടീച്ചര്‍ ഓഫ് ദി ഇയറില്‍ രേവതി പങ്കെടുക്കാനനിരിക്കയാണ്. ടെക്‌സാസ് സ്റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ രേവതിയായിരുന്നു.

നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും ക്ലാസില്‍ കുട്ടികളുമായി ഇടപഴകുന്നതും ക്രിയാത്മക സമീപനത്തിലും കഴിവു തെളിയിച്ചവരെയാണ് നാഷണല്‍ ടീച്ചര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കുന്നത്.
കണക്കാണ് രേവതിയുടെ വിഷയം. മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് രേവതി അധ്യാപന രംഗത്തെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.