2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഇന്തോനേഷ്യയില്‍ ഭൂകമ്പം; സുനാമിേപ്പടി വേണ്ടെന്ന് അധികൃതര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. സുനാമി ഉണ്ടാകാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വ്യാപകമായി പലായനം ചെയ്തു. അതേസമയം മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചു.
മൊലുക്കാ കടലില്‍ ഭൂമിക്ക് 24 കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വടക്കന്‍ സുലവേസിക്കും വടക്കന്‍ മലൂക്കുവിനും ഇടയ്ക്കാണ് മൊലൂക്ക കടല്‍ സ്ഥിതിചെയ്യുന്നത്. സുനാമി ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്‌സ് ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയത്. അതോടെ കടല്‍ത്തീരത്ത് താമസിക്കുന്നവര്‍ ഉള്‍പ്പടെയുള്ള പ്രദേശവാസികള്‍ മാറിത്താമസിക്കാന്‍ ആരംഭിച്ചു.
മരണമോ നാശനഷ്ടങ്ങളോ ഉണ്ടായില്ലെങ്കിലും ഈ പ്രദേശങ്ങളിലും അടുത്തുള്ള സിറ്റിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആറ് പ്രകമ്പനങ്ങളും പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. 2004ല്‍ സുമാത്ര തീരത്തുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നുണ്ടായ സുനാമിയുടെ ഭാഗമായി 2,20,000 പേരാണ് മരണപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News