2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്തോനേഷ്യയില്‍ നാലു പേരുടെ വധശിക്ഷ നടപ്പാക്കി

ജക്കാര്‍ത്ത: മയക്കുമരുന്നു കേസില്‍ ഇന്തോനേഷ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്റെ ശിക്ഷ നടപ്പാക്കല്‍ അവസാന നിമിഷം മാറ്റി. ഗുര്‍ദീപ് സിങ്ങിന്റെ വധശിക്ഷയാണ് മാറ്റിയത്. സിങ്ങിനൊപ്പം വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ച മൂന്നു വിദേശികള്‍ ഉള്‍പ്പെടെ നാലു പേരുടെ വധിശക്ഷ നടപ്പാക്കി. ഇതില്‍ രണ്ടു പേര്‍ നൈജീരിയക്കാരും, ഒരു ദക്ഷിണാഫ്രിക്കക്കാരനും ഒരാള്‍ സ്വദേശിയുമാണ്

.
14 പേരെയാണ് മയക്കുമരുന്നു കടത്തു കേസില്‍ ഇന്തോനേഷ്യ വധശിക്ഷയ്ക്ക് വിധിച്ചത്. നുസാകംബാന്‍ഗാന്‍ ദ്വീപില്‍ വച്ചായിരുന്നു വധശിക്ഷ. പ്രാദേശിക വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് ദേശീയ ടെലിവിഷന്‍ അറിയിച്ചു. ശിക്ഷ നടപ്പാക്കിയ വിവരം ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ നൂര്‍ റച്മാദും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇന്തോനേഷ്യ ശിക്ഷനടപ്പാക്കുന്നവരുടെ പട്ടിക പുറത്തു വിട്ടപ്പോള്‍ ഇന്ത്യക്കാരന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 10 പേരുടെ വധശിക്ഷ നടപ്പാക്കിയില്ലെന്ന് നൂര്‍ അറിയിച്ചു.

ഇന്ത്യക്കാരന്‍ ഉള്‍പ്പെടെയുള്ളവരുടെ വധശിക്ഷ നടപ്പാക്കാത്തത് നിയമ പ്രശ്‌നങ്ങള്‍ മൂലമാണെന്നാണ് സ്ഥിരീകരണം. ഇവരുടെ വിധി പുനഃപ്പരിശോധിക്കും. പാക് പൗരന്റെ വധശിക്ഷയും മാറ്റിവച്ചരില്‍ ഉള്‍പ്പെടും. എന്നാല്‍ ഇന്തോനേഷ്യയ്ക്കു മേല്‍ വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അവസാന നിമിഷം ചിലരുടെ ശിക്ഷ നടപ്പാക്കല്‍ മാറ്റിയത് ഇതുമൂലമാണ്. 2013 ലാണ് പ്രസിഡന്റ് ജോകോ വിഡോഡോ ഇന്തോനേഷ്യയിലെ വധശിക്ഷയ്ക്കുള്ള വിലക്ക് താല്‍ക്കാലികമായി നീക്കിയത്. മയക്കുമരുന്നു കേസില്‍ ശക്തമായ നിയമമാണ് ഇന്തോനേഷ്യയിലുള്ളത്. 2009 മുതല്‍ 2012 വരെ ഇന്തോനേഷ്യയില്‍ വധശിക്ഷ നടന്നിരുന്നില്ല. 2012 ല്‍ ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന കേസിലാണ് ഗുല്‍ദീപ് സിങ്ങിന് വധശിക്ഷ വിധിക്കപ്പെട്ടത്. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുല്‍ദീപ് വിദേശികളായ മറ്റ് 14 പേര്‍ക്കൊപ്പമാണ് പിടിയിലായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.