2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇനി മനുഷ്യനെപ്പോലെ സഞ്ചരിക്കുന്ന റോബോട്ടുകളും

മനുഷ്യനെപ്പോലെ സഞ്ചരിക്കുന്ന റോബോട്ടുകളെയും വികസിപ്പിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു ശാസ്ത്രലോകം. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. മനുഷ്യന്റേതിനു സമാനമായ പാദങ്ങളാണ് പുതിയ റോബോട്ടിനുള്ളത്.

അതുകൊണ്ടു തന്നെ ഇവയുടെ ചലനങ്ങളും മനുഷ്യന്റേതിനു സമാനമാണ്.  ഡുറസ് എന്നാണ് പരന്ന കാല്‍പ്പാദങ്ങളോടു കൂടിയ യന്ത്രമനുഷ്യന് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്.

മുമ്പും ഡുറസ് എന്ന പേരില്‍ ഒരു യന്ത്രമനുഷ്യനെ ശാസ്ത്രലോകം വികസിപ്പിച്ചിരുന്നെങ്കിലും അതിന്റെ കാല്‍പ്പാദത്തിന് മനുഷ്യന്റേതുമായി ഇത്ര സാമ്യമുണ്ടായിരുന്നില്ല. ആദ്യത്തെ ഡുറസില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഡുറസിനെ സൃഷ്ടിച്ചിരിക്കുന്നത്.  

പരന്ന പാദങ്ങളോടു കൂടിയ റോബോട്ടുകള്‍ക്ക് ട്രെഡ് മില്ലിനേതിനു സമാനമായ രീതിയില്‍ കാല്‍പ്പാദങ്ങള്‍ ചലിപ്പിക്കാനാവുമെന്ന്   ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞനായ  ക്രിസ്ത്യന്‍ ഹുബിക്കി   പറയുന്നു.  പുതിയ യന്ത്രമനുഷ്യന്റെ പാദത്തിന്റെ വലിപ്പവും മനുഷ്യന്റേതിനു സമാനമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.