2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഇനി ഇന്‍സ്റ്റഗ്രാമും പറയും, നിങ്ങള്‍ ചെലവഴിച്ച സമയം

 

സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റ് സൗകര്യവും വ്യാപിച്ചതോടെയാണ് മൊബൈലിന്റെ ഉപയോഗം ഗണ്യമായി വര്‍ധിച്ചത്. പണ്ട് കോളിങ്ങിനായാണ് മൊബൈലുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ചാറ്റിങ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് കൂടുതലായും ഉപയോഗിക്കുന്നത്.
എന്നാല്‍ ഇത്തരം ഉപയോഗങ്ങളില്‍ നാം എത്രസമയം ഇതിനായി ചെലവഴിക്കുന്നുവെന്ന് അറിയാറില്ല. ഇന്ന് ശരാശരി ഒരാള്‍ അഞ്ചുമണിക്കൂറിലധികം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഉപഭോക്താവിനെ മനസിലാക്കുന്നതിനായി ആദ്യമായി ഒരു സംവിധാനം ഏര്‍പ്പെടുത്തിയത് യൂട്യൂബായിരുന്നു. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമും ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുവഴി എത്രസമയം ചെലവഴിച്ചുവെന്ന് ഉപഭോക്താവിന് മനസിലാക്കാന്‍ കഴിയും.
അതേസമയം ഒരുദിവസത്തെ ആകെ സമയമാണോ ഒരു ആഴ്ചയിലെയാണോ മാസത്തേതാണോ എന്നതിനെ കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഇതുവഴി ഉപഭോക്താവിനെ സമയത്തെ കുറിച്ച് വിവരം അറിയിക്കുന്നതിന് പുറമെ അനാലിസിസ് പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. വരുംദിവസങ്ങളില്‍ തന്നെ ഈ സംവിധാനം ആപ്പില്‍ സജ്ജീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ പുതിയ ആപ്പില്‍ ഇമോജി ഓപ്ഷനിലും മാറ്റങ്ങളുമുണ്ടാകുമെന്ന് കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.