2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇനിയിത് ആവര്‍ത്തിക്കരുതെന്ന് മോദിക്ക് രാഷ്ട്രപതിയുടെ താക്കീത്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടാതെ അനുമതിക്കായി ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചതിന് മോദി സര്‍ക്കാരിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ താക്കീത്. ഇങ്ങനെ ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചതിന് രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെ താല്‍പര്യത്തിനു വേണ്ടിയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്കായി ഇതുപോലെ കുറുക്കുവഴി സ്വീകരിക്കരുതെന്നും രാഷ്ട്രപതി മുന്നറിയിപ്പു നല്‍കി. ഇനിയിത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഒരു ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ അംഗീകാരം നേടാതെ അനുമതിക്കായി രാഷ്ട്രപതിയുടെ മുന്നാകെ സമര്‍പ്പിച്ചത് ഇതാദ്യമാണ്.

എനിമി പ്രോപര്‍ട്ടി ആക്ട് ഭേദഗതിക്കുള്ള ഓര്‍ഡിനന്‍സാണ് കഴിഞ്ഞ ആഴ്ച്ച രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമാണ് സാധാരണ രാഷ്ട്രപതിക്ക് ഓര്‍ഡിനന്‍സ് സമര്‍പ്പിക്കുക. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതിക്കു മുന്‍പാകെ സര്‍ക്കാര്‍ നേരിട്ട് ഓര്‍ഡിനന്‍സ് എത്തിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.