2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഇദ്‌ലിബിനെ രക്തച്ചൊരിച്ചിലിലേക്ക് നയിക്കരുതെന്ന് അന്റോണിയോ ഗുട്ടറസ്

 

ന്യൂയോര്‍ക്ക്: സിറിയയില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങള്‍ ഇദ്‌ലിബിനെ രക്തച്ചൊരിച്ചിലിലേക്ക് നയിക്കരുതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.
ഇവിടെയുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കല്‍ അനിവാര്യമാണ്.മേഖലയിലെ സംഘര്‍ഷങ്ങള്‍ സിറിയന്‍ ഇതുവരെ കാണാത്ത മനുഷ്യ ദുരന്തമാണുണ്ടാക്കുക. സാധാരണക്കാരന് അപകടമുണ്ടാവാതെ തീവ്രവാദികളെ ഒറ്റപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ഇദ്‌ലബില്‍ ഇറാനും റഷ്യയും കണ്ടെത്തണമെന്ന് ഗുട്ടറസ് അഭ്യര്‍ഥിച്ചു.
സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള അവസാന കേന്ദ്രമായ ഇദ്‌ലബ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ പിന്തുണയോടെയുള്ള സിറിയന്‍ സൈന്യം. 30 ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ അധിവസിക്കുന്നത്.
വടക്കന്‍ ഹിമയിലം തെക്കന്‍ ഇദ്‌ലിബിലും സര്‍ക്കാര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ വ്യോമാക്രമണം ആരംഭിച്ചിരുന്നു.
ഇദ്‌ലിബിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തെഹ്‌റാനില്‍ നടന്ന ഉച്ചകോടിയില്‍ തുര്‍ക്കി ആവശ്യപ്പെട്ടെങ്കിലും റഷ്യയും ഇറാനും അംഗീകരിച്ചിരിന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.